കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; ആളപായമില്ല

കൊച്ചി : കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം. ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
പുക കണ്ടപ്പോള്‍ ഡ്രൈവര്‍ ഇറങ്ങിയത് കൊണ്ട് വന്‍ അപകടം ഒഴിവാകുകയായിരുന്നു. മഹീന്ദ്ര എക്‌സ് യു വി 500 കാറിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീയണച്ചു.
അതേസമയം, കോഴിക്കോടും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. താമരശ്ശേരി- ചുരം തുഷാര ഗിരി റോഡിലാണ് അപകടം ഉണ്ടായത്. വട്ടച്ചിറയില്‍ വെച്ചാണ് തീപിടിച്ചത്. കാറിന്റെ മുന്‍ഭാഗത്ത് നിന്നും പുകയുയര്‍ന്നതോടെ ഉള്ളിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്നു പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളി പടര്‍ന്നു. മുക്കത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഉള്ള്യേരി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. പെട്ടെന്ന് തന്നെ ഇറങ്ങി ഓടിയതിനാല്‍ മൂന്ന് പേരും രക്ഷപ്പെടുകയായിരുന്നു