മാൾട്ടാ വാർത്തകൾ
സൂറിക്കിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് അപകടം; മോട്ടോർ സൈക്കിൾ റൈഡറുടെ നില ഗുരുതരം

സൂറിക്കിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9.30 ഓടെ സൂറിക്കിലെ ട്രിക്ക് ഇൽ-ബെൽറ്റിലാണ് അപകടമുണ്ടായത്ത്. സൂറിക്കിൽ നിന്നുള്ള 67 വയസ്സുള്ള സ്ത്രീ ഓടിച്ചിരുന്ന ടൊയോട്ട അക്വ കാറും മക്വാബയിൽ നിന്നുള്ള 61 വയസ്സുള്ള ഒരാൾ ഓടിച്ചിരുന്ന പിയാജിയോ ബെവർലി മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മോട്ടോർ സൈക്കിൾ റൈഡറുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തെ കുറിച്ച് മജിസ്ട്രേറ്റ് മോണിക്ക ബോർഗ് ഗാലിയയെ വിവരമറിയിക്കുകയും ഒരു ഇൻക്വസ്റ്റ് നിയമിക്കുകയും ചെയ്തിട്ടുണ്ട്, അതേസമയം പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.