പാലക്കാട് ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി; 10 പേർക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം
![](https://yuvadharanews.com/wp-content/uploads/2025/02/car-accident-in-palakkad-780x470.jpg)
പൂത്തറ : പാലക്കാട് പൂത്തറയിൽ ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. സ്റ്റോപ്പിൽ ബസ് കാത്തു നിന്നവർക്കിടയിലേക്കാണ് കാർ പാഞ്ഞു കയറിയതെന്നാണ് വിവരം. സ്ത്രീകളടക്കം 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെ അപകടമുണ്ടായത് പാലക്കാട് പുളിങ്ങൂട്ടം കണ്ണമ്പ്രയിലാണ്. റോഡിലൂടെ പോവുകയായിരുന്ന കാർ ഇടിച്ചു കയറിയത് പ്രദേശത്തെ വീടിന്‍റെ വാര്‍പ്പ് ജോലി കഴിഞ്ഞ് തിരികെ പോവുകയായിരുന്ന സ്ത്രീ തൊഴിലാളികൾക്കിടയിലേക്കാണ്.
പരിക്കേറ്റ 10 പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലുള്ള 3 പേരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. നാട്ടുകാരാണ് അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയത്.
കാറിലുണ്ടായിരുന്നത് അച്ഛനും മകളും ആയിരുന്നു. സ്ത്രീകളുടെ കാലിലൂടെയടക്കം കാർ കയറിയിറങ്ങിയെന്നാണ് നാട്ടുകാർ പറഞ്ഞത്.