മാൾട്ടാ വാർത്തകൾ
ഹെയർ സലൂണിലേക്ക് കാർ ഇടിച്ചുകയറി; ക്യാബ് ഡ്രൈവർ ആശുപത്രിയിൽ

സാന്താ വെനേരയിലെ ഹെയർ സലൂണിലേക്ക് കാർ ഇടിച്ചുകയറി ക്യാബ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വ്യാഴാഴ്ച രാവിലെ 8 മണിയോടെ ട്രിക്കിൾ-കാനുനിൽ വെച്ചാണെന്ന് ടിവിഎം ന്യൂസ് റിപ്പോർട്ട് ചെയ്തു . വൈ-പ്ലേറ്റ് ടൊയോട്ട യാരിസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നേരെ അടച്ചിട്ട കടയുടെ മുൻവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർക്കല്ലാതെ മറ്റാർക്കും പരിക്കേറ്റിട്ടില്ല. ഡ്രൈവറെ മേറ്റർ ഡീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ ഐഡന്റിറ്റി വെളിവായിട്ടില്ല.