അന്തർദേശീയം

ആകാശത്ത് ഇന്ന് രാത്രി ബക്ക് മൂണ്‍ ദൃശ്യമാകും

ന്യൂയോര്‍ക്ക് : ജൂലൈ മാസത്തിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ ഇന്ന് (ജൂലൈ 10) ആകാശത്ത് കാണാം. ജുലൈയിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂണ്‍. സൂര്യാസ്തമയത്തിനുശേഷം ഈ ചന്ദ്രന്‍ ദൃശ്യമാകും. ഇത് സാധാരണയേക്കാള്‍ വലുതും അടുത്തും കാണാം.

ഇന്ത്യയില്‍ ഇന്ന് (ജൂലൈ 10) രാത്രി 7.42 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് ബക്ക് മൂണിനെ മനോഹരമായി ദൃശ്യമാകും. സൂര്യന് എതിര്‍വശത്തായി വരുന്നതിനാല്‍, ബക്ക് മൂണ്‍ വര്‍ഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂര്‍ണ്ണചന്ദ്രനില്‍ ഒന്നായിരിക്കും. ശുക്രനും ശനിയും ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ക്ക് ഒപ്പം അതിശയകരമായ കാഴ്ചയാകും.

തെളിഞ്ഞ ആകാശമായാല്‍ മാത്രമാണ് ബക്ക് മൂണിനെ കൃത്യമായി കാണാന്‍ കഴിയുകയുള്ളു. ചന്ദ്രന്‍ ഉദിച്ചുയരുന്ന സമയത്ത് കാണുക. വലുതും സ്വര്‍ണ നിറമുള്ള ബക്ക് മൂണിനെ കാണാം. സാല്‍മണ്‍ മൂണ്‍, റാസ്ബെറി മൂണ്‍, തണ്ടര്‍ മൂണ്‍ എന്നിങ്ങനെയുള്ള പേരുകളിലും ബക്ക് മൂണ്‍ അറിയപ്പെടുന്നുണ്ട്. പൂര്‍ണ്ണചന്ദ്രന്റെ പേരുകള്‍ ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും.

ബക്ക് മൂണിനെ എങ്ങനെ കാണണം?

ഇന്ന് ജൂലൈ 10 ന് വൈകുന്നേരം 4:36 ന് പൂര്‍ണ്ണചന്ദ്രന്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തും.സൂര്യാസ്തമയത്തിനുശേഷമാണ് ദൃശ്യമാകുക. ന്യൂയോര്‍ക്ക് സിറ്റിയില്‍, പ്രാദേശിക സമയം രാത്രി 8:53 ന് ചന്ദ്രോദയം പ്രതീക്ഷിക്കുന്നു. ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രാദേശിക ചന്ദ്രോദയ സമയം വ്യത്യാസപ്പെടാം. കാഴ്ചക്കാര്‍ അവരുടെ പ്രദേശത്തെ കൃത്യമായ ചന്ദ്രോദയ വിവരങ്ങള്‍ക്കായി timeanddate.com അല്ലെങ്കില്‍ in-the-sky.org പോലുള്ള വെബ്സൈറ്റുകള്‍ പരിശോധിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button