ദേശീയം
മഹാരാഷ്ട്രയിലെ പൂനെ തലേഗാവിൽ പാലം തകർന്നുവീണു; ആറ് മരണം

പൂനെ : മഹാരാഷ്ട്രയിലെ പൂനെ തലേഗാവിൽ പാലം തകർന്നുവീണു. ഇന്ദ്രയാണി നദിയ്ക്ക് കുറകെയുള്ള നടപ്പാലമാണ് തകർന്നത്.
അപകടത്തിൽ 25 പേർ പുഴയിൽ വീണതായാണ് വിവരം. ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എട്ട് പേരെ രക്ഷപ്പെടുത്തി.
വിനോദ സഞ്ചാരികളാണ് അപകടത്തിൽപെട്ടത്. കാണാതായവർക്കായു ള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. നാട്ടുകാരും എൻഡിആർഎഫ് സം ഘവുമാണ് തെരച്ചിൽ നടത്തുന്നത്.
ഞായറാഴ്‌ച 3.30നായിരുന്നു അപകടം. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.