കേരളം
കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജി വച്ചു

കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജി വച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു ബോസ് കൃഷ്ണമാചാരി. കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്നാണ് വിശദീകരണം.
ബിനാലെയുടെ വളര്‍ച്ചയില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ ബിനാലെയിലെയും നിറ സാന്നിധ്യമായിരുന്നു. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് തുടങ്ങിയെന്ന് ബിനാലെ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ബിനാലെ ചെയര്‍പേഴ്‌സണ്‍ വി വേണുവാണ് ബോസിന്റെ രാജിക്കാര്യം അറിയിച്ചത്.



