മാൾട്ടാ വാർത്തകൾ
മാൾട്ട തീരത്ത് അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ബോട്ട്

മാൾട്ട തീരത്ത് അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ബോട്ട്. ഇന്ന് രാവിലെ 10.15 ന് ആണ് ബുഗിബ്ബയിലെ പുതിയ തുറമുഖത്താണ് അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ബോട്ട് എത്തിയത്ത്. മാൾട്ടയിലെ സായുധ സേനയെ സംഭവസ്ഥലത്തേക്ക് എത്തുകയും കുടിയേറ്റക്കാരെ സഹായിക്കാൻ നിരവധി ആംബുലൻസുകളും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തിയിട്ടുണ്ട്. ഇതുവരെ, എത്ര പേർ എത്തി, അവർ എവിടെ നിന്നാണ് വന്നത്, അല്ലെങ്കിൽ അവർ ബുഗിബ്ബയിൽ എങ്ങനെ എത്തി എന്ന വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
പ്രദേശത്തെ സംഘർഷാവസ്ഥ അസാധാരണമാംവിധം ഉയർന്നതാണെന്നും കുറച്ചു കാലമായി കടൽ വഴി കുടിയേറ്റക്കാർ എത്തുന്നത് കണ്ടിട്ടില്ലന്നുമാണ് സംഭവസ്ഥലത്തെ ദൃക്‌സാക്ഷികൾ പറയുന്നത്ത്.



