ബ്ലൂ ലഗൂൺ ഓപറേറ്റർമാരിൽ നിന്നും 2026 മുതൽ ഉയർന്ന പെർമിറ്റ് – എൻക്രൊച്മെന്റ് ഫീസുകൾ ഈടാക്കും : എംടിഎ

ബ്ലൂ ലഗൂൺ ഓപറേറ്റർമാരിൽ നിന്നും ഉയർന്ന പെർമിറ്റ് – എൻക്രൊച്മെന്റ് ഫീസുകൾ ഈടാക്കാൻ മാൾട്ട.കിയോസ്‌ക്കുകൾ, വാട്ടർ സ്‌പോർട്‌സ് പ്രവർത്തനങ്ങൾ, ഡെക്ക്‌ചെയർ വാടക, മറ്റ് വാണിജ്യ സേവനങ്ങൾ എന്നിവ നടത്തുന്ന ബ്ലൂ ലഗൂൺ ഓപ്പറേറ്റർമാരുടെ ഫീസാണ് അടുത്ത വർഷം വേനൽക്കാലം മുതൽ ഉയർത്തുക.
തിരക്കേറിയ ദ്വീപിൽ ഒരു ബിസിനസ്സ് നടത്താൻ ചില ഓപ്പറേറ്റർമാർ € 3,000 പോലും നൽകുന്നില്ലെന്ന് മാൾട്ട ടൂറിസം അതോറിറ്റിയുമായി (എംടിഎ) വെളിപ്പെടുത്തുന്നു. ഭക്ഷണ പാനീയ വിൽപ്പനക്കാർ വെറും € 10,000 മാത്രമാണ് നൽകുന്നത്.പൊതു ഭൂമി ഉപയോഗിക്കുന്നതിന് സർക്കാരിന് നൽകുന്ന വാടകയാണ് എൻക്രോച്മെന്റ് ഫീസ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ദ്വീപിൽ വൻതോതിൽ വാണിജ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും , നിലവിലെ ഫീസ് യഥാർത്ഥ അനുപാതത്തേക്കാൾ കുറവാണ്.
ഭക്ഷ്യേതര, പാനീയ മൊബൈൽ യൂണിറ്റുകൾ പെർമിറ്റിന് വെറും €3,000 മാത്രമേ നൽകുന്നുള്ളൂ. ഏപ്രിൽ 1 നും നവംബർ 30 നും ഇടയിലുള്ള എട്ട് മാസത്തെ കൺസഷൻ കാലയളവിൽ ഭക്ഷ്യേതര മൊബൈൽ യൂണിറ്റുകൾ ഒരു പെർമിറ്റിന് വെറും €3,000, വാട്ടർ സ്‌പോർട്‌സ് ഓപ്പറേറ്റർമാർ €3,000 അല്ലെങ്കിൽ €5,000, ഭക്ഷണ പാനീയ വ്യാപാരികൾ €10,000 എന്നിവയാണ് നൽകുന്നത്. എന്നാൽ,
പീക്ക് സീസണിൽ ചില ഭക്ഷണ കിയോസ്‌ക്കുകൾ ഏതാനും ദിവസങ്ങളിലോ ആഴ്ചകളിലോ €10,000 ലാഭം വരെ നേടുന്നുണ്ട്. അതിനാൽ ഈ ഫീസ് നിരക്കുകൾ കാലാനുസൃതമായി മാൾട്ട ടൂറിസം അതോറിറ്റി പുതുക്കും.