കേരളം

പാലക്കാട്ടെ ബിജെപി പ്രതീക്ഷ അസ്തമിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന് 5063 വോട്ടിന്റെ ലീഡ്

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പാ​ല​ക്കാ​ട് ബി​ജെ​പി​യു​ടെ നി​ല പ​രു ​ങ്ങ​ലി​ൽ. നി​ല​വി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ 4973 വോ​ട്ടി​ന് മു​ന്നി​ലാ​ണ്. വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ ആ​ദ്യ ഘ​ട്ട​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​കൃ​ഷ്ണ​കു​മാ​ർ മു​ന്നേ​റ്റം ന​ട​ത്തി​യി​രു​ന്നു. ബിജെപിക്ക് പ്രതീക്ഷ ഉണ്ടായിരുന്ന നഗരസഭയിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തിയപ്പോൾ പിരിയാരിയിൽ കോൺഗ്രസ് ആധിപത്യം ആവർത്തിച്ചു. ഇനി മാത്തൂരും കണ്ണാടിയുമാണ് ബാക്കിയുള്ളത്. രണ്ടിടത്തും യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം എന്നതിനാൽ ഇനി ബിജെപിക്ക് തിരിച്ചുവരവിന് സാധ്യതയില്ല.

2021ൽ ​ഇ.​ശ്രീ​ധ​ര​ൻ മ​ത്സ​രി​ച്ച​പ്പോ​ൾ ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം ആ​ദ്ദേ​ഹം ആ​റാ​യി​രം വോ​ട്ടി​ന് മു​ന്നി​ൽ എ​ത്തി​യി​രു​ന്നു. ബി​ജെ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും ഡോ.​പി.​സ​രി​നും ക​ട​ന്നു ക​യ​റി​യ​ത് ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഇ​നി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വോ​ട്ടെ​ണ്ണ​ൽ ക​ട​ക്കു​മെ​ന്നും ത​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം കു​തി​ച്ച് ഉ​യ​രു​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. നി​ല​വി​ൽ എ​ൻ​ഡി​എ​യു​ടെ സി.​കൃ​ഷ്ണ​കു​മാ​ർ ര​ണ്ടാം സ്ഥാ​ന​ത്തും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​പി.​സ​രി​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. വി​ജ​യം ഉ​റ​പ്പി​ച്ച് പാ​ല​ക്കാ​ട്ട് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ളാ​ദ പ്ര​ക​ട​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button