ഇലക്ട്രൽ ബോണ്ടിലൂടെ ബിജെപിക്ക് കിട്ടിയത് 11,562.5 കോടി,പട്ടികയിൽ ഇല്ലാത്തത് സിപിഎമ്മും സിപിഐയും
ന്യൂഡൽഹി : ഇലക്ട്റൽ ബോണ്ടുകളിൽ 75 ശതമാനം ബിജെപിക്ക്. വാക്സിൻ നിർമ്മാണക്കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെയുള്ള വമ്പന്മാർ പട്ടികയിലുണ്ട്. പ്രസിദ്ധീകരിച്ച പട്ടികയിൽ ആര് ആരുടെ കൈയിൽ നിന്ന് വാങ്ങി എന്ന വിവരമില്ല. പണം വാങ്ങിയ പാർട്ടികളും കമ്പനികളും മാത്രമാണുള്ളത്. പണം വാങ്ങിയവരുടെ പട്ടികയിൽ തൃണമൂൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തും തെലങ്കാന ഭരിച്ചിരുന്ന ബി.ആർ.എസ് നാലാം നാലാം സ്ഥാനത്തുമാണ്സിപിഎമ്മും സിപിഐയും മാത്രമാണ് പട്ടികയിൽ ഇല്ലാത്തത്. ഇലക്ട്രൽ ബോണ്ടുകൾ ജനാധിപത്യ വിരുദ്ധമാണെന്നും അതിനെ എതിർക്കുന്നതായും ചൂണ്ടിക്കാട്ടി സിപിഎമ്മും സിപിഐയും ബോണ്ടിന് അപേക്ഷിച്ചിരുന്നില്ല. മാത്രമല്ല, സിപിഎം ഇതിനെതിരെ സുപ്രീംകോടതിയിൽ കേസും നൽകിയിരുന്നു.
ബിജെപി 11,562.5 കോടി
തൃണമൂല്‍ കോണ്‍ഗ്രസ് 3,214.7 കോടി
കോണ്‍ഗ്രസ് 2,818.4 കോടി
ഭാരത് രാഷ്ട്ര സമിതി 2,278.3 കോടി