പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കാലിടറുന്നു ? ലീഡിൽ ഇടിവ്

പാലക്കാട്: ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ബിജെപിക്ക് കാലിടറുന്നു എന്ന് സൂചന. രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ ബിജെപിയുടെ ലീഡ് 858 മാത്രമായി. ഒരു ഘട്ടത്തിൽ സി.കൃഷ്ണകുമാർ 1300 വോട്ടിന് മുന്നിൽ നിന്നിരുന്നു.
ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. നഗരസഭയിൽ യുഡിഎഫും എൽഡിഎഫും നില മെച്ചപ്പെടുത്തി. 2021 ൽ ഇ.ശ്രീധരൻ മത്സരിച്ചപ്പോൾ രണ്ട് റൗണ്ട് വോട്ട് എണ്ണിയപ്പോൾ ബിജെപിയുടെ ഭൂരിപക്ഷം മൂവായിരം കടന്നിരുന്നു. നഗരസഭയിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തിയത് അനുകൂലമാണെന്നും പഞ്ചായത്തുകളിലേക്ക് വോട്ട് എണ്ണുമ്പോൾ തങ്ങൾ കയറിവരുമെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു.