മാൾട്ടാ വാർത്തകൾ
നക്‌സറിലെ വാഹന അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്

നക്സ്സാറിൽ കാറും മോട്ടോർസൈക്കിളും കൂട്ടിഇടിച്ചുണ്ടായ അപകടത്തിൽ മോട്ടോർസൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രി ഏകദേശം 10 മണിയോടെ Triq is-Salina റോഡിലാണ് അപകടം സംഭവിച്ചത്. Ħal Għaxaq താമസിക്കുന്ന 40 വയസ്സുള്ള ലിബിയൻ പൗരൻ ഓടിച്ച ഹ്യുണ്ടായ് കോന കാറും 32 വയസ്സുള്ള San Ġwann സ്വദേശിയുടെ ഹോണ്ട WW125 മോട്ടോർസൈക്കിളും കൂട്ടിഇടിച്ചാണ് അപകടമുണ്ടായത്ത്.
സംഭവസ്ഥലത്തെത്തിയ മെഡിക്കൽ സംഘം പരിക്കേറ്റ മോട്ടോർസൈക്കിൾ യാത്രക്കാരനെ ആംബുലൻസിൽ Mater Dei Hospital ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് ഗുരുതര പരിക്കുകളാണെന്ന് സ്ഥിരീകരിച്ചു.
അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.



