അന്തർദേശീയം

ഇറാന്‍റെ ഇടക്കാല പരമോന്നത നേതാവായി ആയത്തുള്ള അലി അറഫി

ടെഹ്റാൻ : യുഎസ്- ഇസ്രയേൽ വ‍്യോമാക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാന്‍റെ ഇടക്കാല പരമോന്നത നേതാവായി ആയത്തുള്ള അലിറേസ അറഫിയെ നിയമിച്ചു. ഇറാനിയൻ മാധ‍്യമങ്ങളാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 67 കാരനായ അറഫി ഗാർഡിയൻ കൗൺസിലിലെ അംഗമാണ്.

ഖമനേയിയുടെ പിൻഗാമിയെ പ്രഖ‍്യാപിക്കുന്നതു വരെ ഇറാന്‍റെ പരമോന്നത നേതാവിന്‍റെ ചുമതലകൾ താത്കാലികമായി അറഫി കൈകാര‍്യം ചെയ്യും. ഇറാനിലെ യാസ്ദ പ്രവിശ‍്യയിൽ ജനിച്ച അറഫി അൽ മുസ്തഫ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയുടെ ചെയർപേഴ്സണായിരുന്നു.

ഇറാനിലെ വിവിധ മാധ‍്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ജനറൽ മുഹമ്മദ് പക്പൂർ ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്ലാമിക് റെവല‍്യൂഷണറി ഗാർഡ് കോർപസ് നേതൃമാറ്റം വേണമെന്ന് ആവശ‍്യപ്പെട്ടതായാണ് വിവരം. അതേസമയം, ഇറാന്‍റെ തിരിച്ചടിയിൽ 500 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button