കേരളം

ഓട്ടോ മിനിമം ചാർജിന്റെ ദൂര പരിധി; അന്തിമ തീരുമാനം ഇന്ന്

മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ഉയർത്താനുമായിരുന്നു തീരുമാനം


തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ ചാർജ് പ്രാബല്യത്തിൽ വരുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സ‍‍ർക്കാ‍ർ പിൻവാങ്ങുന്നു. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ഉയർത്താനുമായിരുന്നു തീരുമാനം. എന്നാൽ ഇത് ഒന്നര കിലോമീറ്ററായി തന്നെ നിജപ്പെടുത്തുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു.

മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനാണ് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തുന്നത്. വൈകിട്ട് 3.30ന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. വിദ്യാ‍ർത്ഥികളുടെ കൺസെഷൻ ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കാൻ കമ്മീഷനെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

ചരിത്രത്തിൽ ആദ്യമാണ് പുഷ്ബാക്ക് സ്ലീപർ ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റിലൂടെ വരുന്നതെന്നും മറ്റ് കെഎസ്ആർടിസി ബസുകളിലേതിന് സമാനമായ നിരക്കായിരിക്കും കെ സ്വിഫ്റ്റിൽ എന്നും മന്തി അറിയിച്ചു. പുതുക്കിയ ബസ്, ഓട്ടോ, ടാക്സി യാത്രാ നിരക്കിൽ ചർച്ചകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ തമിഴ്നാട്ടിലെ പൊതു​ഗതാ​ഗത സംവിധാനത്തിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചരണങ്ങൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന ഇതുവരെ നിലവില്‍ വന്നിട്ടില്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഈ ആഴ്ച പുറത്തിറങ്ങിയാല്‍ മാത്രമേ വര്‍ധനവ് പ്രാബല്യത്തിലാകു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button