അന്തർദേശീയം
ഹുർമുസ് കടലിടുക്കിൽ ഒമാൻ തീരത്ത് കപ്പലിനുനേരെ ആക്രമണം

മസ്കറ്റ് : ഹുർമുസ് കടലിടുക്കിൽ ഒമാൻ തീരത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിനുനേരെ ചൊവ്വാഴ്ച പുലർച്ചെ പ്രൊജക്ടൈൽ ആക്രമണമുണ്ടായി. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂം തകരുകയും ഒരു ജീവനക്കാരന് പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തതായി ബ്രിട്ടീഷ് നേവിയുടെ യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒമാൻ തീരസംരക്ഷണ സേന രക്ഷാപ്രവർത്തനങ്ങൾക്കും അന്വേഷണത്തിനും നേതൃത്വം നൽകിവരികയാണ്. കടലിൽ എണ്ണച്ചോർച്ചയുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ പാരിസ്ഥിതിക നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.



