അന്തർദേശീയം

ഗാസയിലെ ഇസ്രയേൽ വംശഹത്യയെക്കുറിച്ച്‌ മറുപടിയില്ല; ബെർലിൻ ചലച്ചിത്രമേള ബഹിഷ്‌കരിച്ച്‌ അരുന്ധതി റോയ്‌

ന്യൂഡൽഹി : ഗാസയിലെ ഇസ്രയേൽ വംശഹത്യയെക്കുറിച്ച്‌ പ്രതികരിക്കാതെ ജൂറി പ്രസിഡന്റ്‌ വിം വെൻഡേഴ്‌സ്‌ ഒളിച്ചോടിയതിൽ പ്രതിഷേധിച്ച്‌ ബെർലിൻ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിൽനിന്ന്‌ പിന്മാറി വിഖ്യാത എഴുത്തുകാരി അരുന്ധതി റോയ്‌. ഇസ്രയേലിന്‌ ജർമനി പിന്തുണ നൽകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്‌ ‘രാഷ്‌ട്രീയ കാര്യങ്ങളിലേക്ക്‌ നമുക്ക്‌ കടക്കാനാകില്ല’ എന്നുപറഞ്ഞ്‌ വിം വെൻഡേഴ്‌സ്‌ ഒഴിഞ്ഞുമാറുകയായിരുന്നു.

വിം വെൻഡേഴ്‌സിന്റെ പ്രതികരണം ഞെട്ടിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണെന്ന്‌ അരുന്ധതി റോയ്‌ വാർത്താഏജൻസി എഎഫ്‌പിക്ക്‌ നൽകിയ പ്രസ്‌താവനയിൽ പറഞ്ഞു. കലയിൽ രാഷ്‌ട്രീയമരുതെന്ന്‌ ഇവർ പറയുന്നത്‌ അതിശയിപ്പിക്കുന്നു. ഗാസയിൽ ഇസ്രയേൽ നടത്തുന്നത്‌ വംശഹത്യയാണ്‌. ഇ‍ൗ കാലഘട്ടത്തിലെ പ്രമുഖ സിനിമാനിർമാതാക്കളും കലാകാരന്മാരും നിവർന്നുനിന്ന്‌ ചോദ്യംചെയ്യാൻ തയ്യാറായില്ലെങ്കിൽ ചരിത്രം നിങ്ങളെ വിധിക്കുമെന്നും അവർ പറഞ്ഞു.

അരുന്ധതി റോയ്‌ തിരക്കഥ എഴുതിയ ‘ഇൻ വിച്ച്‌ ആനി ഗിവ്‌സ്‌ ഇറ്റ്‌ ദോസ്‌ വൺസ്‌’ എന്ന 1989ലെ സിനിമയുടെ പരിഷ്‌കരിച്ച പതിപ്പ്‌ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്‌. അതിൽ മുഖ്യാതിഥിയായാണ്‌ അരുന്ധതിയെ ക്ഷണിച്ചത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button