അന്തർദേശീയം

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; 20ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂൾ : അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം. 20ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണം സ്ഥിരീകരിച്ച് താലിബാൻ. തെഹ്‌രിക് ഇ താലിബാനെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് വിവരം. ഞായറാഴ്ച പുലർച്ചെ പറഞ്ഞു. അതിർത്തി മേഖലയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് പാകിസ്താൻ ജെറ്റുകൾ ആക്രമണങ്ങൾ നടത്തിയതെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.

കഴിഞ്ഞവർഷം മുപ്പതോളം ആക്രമണങ്ങൾ തെഹ്‌രിക് ഇ താലിബാൻ പാകിസ്താൻ നടത്തിയെന്നാണ് റിപ്പോർട്ട്. ഫിറ്റ്‌ന അൽ ഖ്വാരിജിലും ദായേഷ് ഖൊറാസാൻ പ്രവിശ്യയിലുമുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ വ്യോമസേന ലക്ഷ്യമിട്ടെന്നാണ് റിപ്പോർട്ട്. നൻഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിലും നിരവധി വ്യോമാക്രമണങ്ങൾ നടത്തി.

ഫിത്‌ന അൽ ഖ്വാരിജ് (എഫ്‌എകെ), അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, ദാഇശ് ഖൊറാസാൻ പ്രവിശ്യ (ഡികെപി) എന്നിവിടങ്ങളിലെ ഏഴ് ക്യാമ്പുകളും ഒളിത്താവളങ്ങളുമാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടത് എന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റംസാൻ മാസത്തിൽ ഇസ്ലാമാബാദ്, ബജൗർ, ബന്നു എന്നിവിടങ്ങളിൽ നടന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടി നടത്തിയതെന്ന് പാകിസ്താൻ അവകാശപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button