കേരളം

അടിയൊഴുക്ക് കുറഞ്ഞു, അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ ഇന്ന് പു​ന​രാ​രം​ഭി​ക്കും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ ഇന്ന് പു​ന​രാ​രം​ഭി​ക്കും. കാ​ണാ​താ​യ അ​ര്‍​ജു​ൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​യി ഞായറാഴ്ച തെ​ര​ച്ചി​ല്‍ തു​ട​ങ്ങു​മെ​ന്ന് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​താ​യി എം.​കെ. രാ​ഘ​വ​ൻ എം​പി പ​റ​ഞ്ഞു.

ഗം​ഗാ​വാ​ലി പു​ഴ​യി​ലെ അ​ടി​യൊ​ഴു​ക്കി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ​തി​നാ​ലാ​ണ് വീ​ണ്ടും തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. മു​ങ്ങ​ല്‍ വി​ദ​ഗ്ധ​നാ​യ ഈ​ശ്വ​ര്‍ മ​ല്‍​പെ​യും സം​ഘ​വും വീ​ണ്ടും പു​ഴ​യി​ലി​റ​ങ്ങി തെ​ര​ച്ചി​ല്‍ ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം. ലോ​റി ഉ​ണ്ടെ​ന്ന് ക​രു​തു​ന്ന ഗം​ഗാ​വാലി ന​ദി​യു​ടെ അ​ടി​യി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ക. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഗം​ഗാ​വ​ലി ന​ദി​യി​ലെ അ​ടി​യൊ​ഴു​ക്കി​നെ തു​ട​ര്‍​ന്ന് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച ദൗ​ത്യ​മാ​ണ് ഇന്ന് മു​ത​ല്‍ വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button