ദേശീയം

ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി വി​ധി​ക്കെ​തി​രേ കെ​ജ­​രി­​വാ​ള്‍ സു­​പ്രീം­​കോ­​ട­​തി­​യി​ല്‍

ന്യൂ­​ഡ​ല്‍­​ഹി: ഇ​ഡി അ­​റ­​സ്­​റ്റ് നി­​യ­​മ­​പ­​ര­​മെ­​ന്ന ഉ­​ത്ത­​ര­​വി­​നെ­​തി­​രേ ഡ​ല്‍­​ഹി മു­​ഖ്യ­​മ​ന്ത്രി അ­​ര­​വി­​ന്ദ് കേ­​ജ­​രി­​വാ​ള്‍ സു­​പ്രീം­​കോ­​ട­​തി­​യി​ല്‍. ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി വിധി തെറ്റായ അനുമാനങ്ങളെ തുടർന്നാണെന്ന് കാട്ടിയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

സു­​പ്രീം­​കോ­​ടതിയുടെ മു​ന്‍ വി­​ധി­​ക­​ളൊ​ന്നും പ​രി­​ശോ­​ധി­​ക്കാ­​തെ­​യാ­​ണ് കേ­​സി­​ല്‍ ഹൈ​ക്കോ​ട​തി ഉ­​ത്ത­​ര­​വി­​ട്ട­​തെ​ന്നും ഹ​ര്‍­​ജി­​യി​ല്‍ ചൂ­​ണ്ടി­​ക്കാ­​ട്ടി­​യി­​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച​യാ​ണ് മ​ദ്യ​ന​യ​ക്കേ​സി​ൽ ഇ​ഡി അ​റ​സ്റ്റ് ചോ​ദ്യം​ചെ​യ്ത് കേ​ജ​രി​വാ​ൾ ന​ൽ​കി​യ ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

കേ​ജ​രി​വാ​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ൽ തെ​ളി​വു​ണ്ടെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കാ​നാ​വി​ല്ല. അ​റ​സ്റ്റ് സ​മ​യം തീ​രു​മാ​നി​ക്കു​ന്ന​ത് ഇ​ഡി​യാ​ണ്. ജ​ഡ്ജി​മാ​ർ നി​യ​മ​പ​ര​മാ​യി​ട്ടാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. രാ​ഷ്ട്രീ​യ​മാ​യി​ട്ട​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button