യൂറോപ്യൻ യൂണിയൻ വാർത്തകൾ
ലണ്ടനിൽ ട്രംപ് വിരുദ്ധ പ്രതിഷേധം

ലണ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുകെ സന്ദർശനം തുടരവെ ലണ്ടനിൽ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരകണക്കിന് പ്രതിഷേധക്കാർ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായിയാണ് ട്രംപ് ബ്രിട്ടണില്‍ എത്തിയത്ത്.ട്രംപ് വിന്‍ഡ്‌സര്‍ കൊട്ടാരത്തിൽ ചാൾസ് രാജാവുമായി വിരുന്നും കൂടിക്കാഴ്‌ചയും നടത്തി. എന്നാല്‍, സുരക്ഷ നിയന്ത്രണങ്ങൾ അവഗണിച്ചും ലണ്ടനില്‍ ട്രംപ് വിരുദ്ധ റാലികള്‍ അരങ്ങേറി.
കൊട്ടാരത്തിന് സമീപവും ട്രംപ് വിരുദ്ധ പ്ലക്കാര്‍ഡുകള്‍ ഉയർത്തി പ്രതിഷേധ പ്രകടനം നടത്തി. പലസ്തീന്‍ പതാകയും കനേഡിയന്‍ പതാകയും പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രക്ഷോഭകരെത്തിയത്.നാലുപേരെ അറസ്റ്റ് ചെയ്തു.