നികുതി വിരുദ്ധ പ്രതിഷേധം : കെനിയയിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
നെയ്റോബി : നികുതി വർധനയ്ക്കെതിരെ കെനിയയിൽ നടത്തിയ പ്രതിഷേധങ്ങളിൽ 39 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 360 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ദേശീയ അവകാശ നിരീക്ഷണ വിഭാഗത്തെ ഉദ്ധരിച്ച് അൽ ജസീറ ടിവിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ജൂൺ 18 മുതൽ ജൂലൈ ഒന്നു വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നികുതി വർധനയ്ക്കെതിരെ കെനിയയിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. പാർലമെന്റ് സമുച്ചയത്തിലേക്ക് ജനങ്ങൾ ഇരച്ചു കയറിയെന്നും പോലീസ് വെടിവയ്പ്പു നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
നികുതി വർധനയ്ക്കെതിരെ നടത്തിയ പ്രതിഷേധങ്ങളിൽ 19 പേർ മരിച്ചെന്നായിരുന്നു സർക്കാർ പുറത്തുവിട്ട കണക്കിൽ പറഞ്ഞത്.