അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

തൃശൂര്‍ : അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി പുലാക്കോട് മുന്‍ മണ്ഡലം പ്രസിഡന്റ് മംഗലംകുന്ന് പങ്ങാരപ്പിള്ളി വെളുത്തേടത്ത് വി ഗിരീഷിനെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. പങ്ങാരപ്പിള്ളി ദേശക്കാരന്‍ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അനൂപ് മങ്ങാട് എന്ന പേരില്‍ വേലയ്ക്കും വെടിക്കെട്ടിനുമെതിരെയും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുമായി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് പരാതി.
പങ്ങാരപ്പിള്ളി സ്വദേശി സുനില്‍, വേല കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവരാണ് ഇതു സംബന്ധിച്ച് ചേലക്കര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ സെല്‍ വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്.
അന്വേഷണത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഫേക്ക് അക്കൗണ്ട് ആയി അനൂപ് എന്ന പേരില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നത് ഗിരീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു.