മാൾട്ടാ വാർത്തകൾ

മാൾട്ടീസ് കടൽത്തീരത്ത് വീണ്ടും ഡോൾഫിൻ കൂട്ടം, വീഡിയോക്ക് ആവേശപ്രതികരണം

മാൾട്ടീസ് കടൽത്തീരത്ത് വീണ്ടും ഡോൾഫിൻ കൂട്ടം. സെന്റ് പോൾസ് ബേയ്ക്ക് സമീപത്താണ് ഡോൾഫിൻ കൂട്ടം പ്രത്യക്ഷപ്പെട്ടത്. ബോട്ടിലിരുന്ന് ഷൂട്ട് ചെയ്ത ഡോൾഫിനുകൾ കൂട്ടമായി നീന്തുന്ന വീഡിയോ @i_am_rikkits സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഡോൾഫിനുകൾ വെള്ളത്തിന്റെ ഉപരിതലത്തിൽ നീന്തുന്നതും ഒന്ന് പൂർണ്ണമായും വായുവിലേക്ക് ചാടുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപ മാസങ്ങളിൽ, മാൾട്ടീസ് സമുദ്രത്തിൽ ഡോൾഫിനുകളെ കണ്ടുമുട്ടുന്നത് പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് , തീരത്തോട് ചേർന്ന് ഡോൾഫിനുകൾ നീന്തുന്നത് കാണിക്കുന്ന നിരവധി വീഡിയോകളും ഫോട്ടോകളും ആളുകൾ ഓൺലൈനിൽ പങ്കിടുന്നുണ്ട് . ഈ കാഴ്ചകൾ ബോട്ട് യാത്രകളിൽ പ്രത്യേകിച്ച് വേനൽക്കാലത്ത്, ഒരു പ്രധാന ആകർഷണമായി മാറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button