അന്തർദേശീയം

ബിസിനസ് യാത്രക്കിടെ സീനിയർ എക്സിക്യൂട്ടിവ് ലൈംഗികാതിക്രമം നടത്തി; പരാതി ഒതുക്കിതീർക്കാൻ കമ്പനി ശ്രമിച്ചു : ആമസോൺ ജീവനക്കാരി

സിയാറ്റിൽ : ബിസിനസ് യാത്രാവേളയിൽ സീനിയർ എക്സിക്യൂട്ടിവ് ബലാത്സംഗം ചെയ്തതായും, പരാതി ഒതുക്കിതീർക്കാൻ കമ്പനി ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ആമസോൺ ജീവനക്കാരി. ആമസോൺ വെബ് സർവിസസിന്റെ സിയാറ്റിലെ മാർക്കറ്റിങ് മാനേജറായ ലോറ ഡാൻബോം ആണ് നടപടി വേണമെന്നാവശ്യപ്പെട്ട് സിയാറ്റിൽ സ്റ്റേറ്റ് കോടതിയെ സമീപിച്ചത്. സ്പാനിഷ് പരസ്യ വിഭാഗം എക്സിക്യൂട്ടിവായ മൈക്കലാഞ്ചലോ സിമോണ്ടെയ്‌ക്കെതിരെയാണ് പരാതി.

2023 ഒക്ടോബറിൽ ന്യൂയോർക്കിൽ നടന്ന ഔദ്യോഗിക സന്ദർശനത്തിനിടയിലാണ് കേസിനാസ്പദമായ സംഭവം. ആമസോണിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സഹപ്രവർത്തകർക്കൊപ്പം എത്തിയതായിരുന്നു ലാമ ഡാൻബോം. കമ്പനി ചെലവിൽ സംഘടിപ്പിച്ച പരിപാടികൾക്കും ഒപ്പൻ ബാർ സൽക്കാരത്തിനും ശേഷം കരോക്കെ ബാറുകൾ സന്ദർശിച്ച ദിവസമാണ് അതിക്രമം നടന്നതെന്ന് നടന്നതെന്ന് സിയാറ്റിൽ സ്റ്റേറ്റ് കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ പറയുന്നു.

സംഭവത്തിന് ശേഷം പരാതിയുമായി മുന്നോട്ട് പോയ തന്നെ ആമസോൺ അധികൃതർ മാനസികമായി തളർത്തിയെന്നും മൗനം പാലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്. ഓഫിസിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കരുതെന്നും, അതേസമയം താൻ ആരോപണം ഉന്നയിച്ച എക്സിക്യൂട്ടിവിനൊപ്പം തുടർന്നും ജോലി ചെയ്യണമെന്നുമുള്ള വ്യവസ്ഥയാണ് കമ്പനി തനിക്ക് മുന്നിൽ വെച്ചതെന്ന് ലോറ വ്യക്തമാക്കി.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളും വിവേചനങ്ങളും ചർച്ച ചെയ്യുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കുന്ന നിയമവ്യവസ്ഥയെ ആമസോൺ ലംഘിച്ചുവെന്നും കോടതിയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, സംഭവത്തിന് ശേഷം പോലീസ് തന്നെ ചോദ്യം ചെയ്യുകയും ഡി.എൻ.എ തെളിവുകൾ അടങ്ങിയ തെളിവുകൾ കൈമാറുകയും ചെയ്തിരുന്നു.

വിഷയം ഗൗരവത്തിലെടുക്കാനോ കൃത്യമായ ആഭ്യന്തര അന്വേഷണം നടത്താനോ ആമസോൺ തയാറായില്ലെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയായ മൈക്കലാഞ്ചലോ സിമോണ്ടെയുടെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് താരതമ്യം ചെയ്യാൻ തയാറായില്ലെന്നും ആരോപണമുണ്ട്. സിവിൽ കോടതിയുടെ പരിഗണനയിലുള്ള ഈ ആരോപണങ്ങളിൽ ഇതുവരെ അന്തിമ വിധി വന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button