മാൾട്ടാ വാർത്തകൾ

പ്രാദേശിക അസമത്വങ്ങൾ പ്രകടം, മാൾട്ടയിൽ ഗ്രാമങ്ങൾക്ക് പുറത്ത് പഠിക്കാൻ പോകുന്നത് 3,857 വിദ്യാർത്ഥികൾ

സ്വന്തം നാടിനു പുറത്ത് പ്രൈമറി, മിഡിൽ, സെക്കണ്ടറി തലങ്ങളിലുള്ള സർക്കാർ സ്‌കൂളുകളിൽ വിദ്യാഭ്യാസം നേടുന്നത് 3,857 വിദ്യാർത്ഥികളെന്നു പാർലമെന്റ് കണക്കുകൾ. ഇതിൽ 2,938 വിദ്യാർത്ഥികൾ പ്രൈമറി സ്കൂളുകളിലും 316 പേർ മിഡിൽ സ്കൂളുകളിലും 603 പേർ സംസ്ഥാന സെക്കൻഡറി സ്കൂളുകളിലും പഠിക്കുന്നവരാണ്. നാഷണലിസ്റ്റ് പാർട്ടി എംപി ജസ്റ്റിൻ ഷെംബ്രിയുടെ പാർലമെൻ്ററി ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി ക്ലിഫ്റ്റൺ ഗ്രിമയാണ് ഈ കണക്കുകൾ നൽകിയത്.മാൾട്ടീസ് സ്കൂളുകളിലെ പ്രാദേശിക അസമത്വങ്ങൾ എടുത്തുകാണിക്കുന്നതാണ് ഈ കണക്കുകൾ. അവരുടെ പ്രദേശത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്നവരുടെ എണ്ണം കൂടുതലായതിനാൽ പല സ്കൂളുകൾക്കും അധിക വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. ഈ വിദ്യാർത്ഥികളിൽ മാൾട്ടയിൽ താൽക്കാലികമായോ സ്ഥിരമായോ താമസിക്കുന്ന നോൺ-മാൾട്ടീസ് വംശജരായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളും ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button