മാൾട്ടാ വാർത്തകൾ

എയർ മാൾട്ട നാളെ മുതൽ കെഎം മാൾട്ട എയർലൈൻസാകും

നെതർലാൻഡ്സിന്റെ ദേശീയ വ്യോമകമ്പനിയായ കെഎൽഎമ്മുമായി കോഡ് ഷെയർ കരാറിൽ ഒപ്പുവച്ചു

മാൾട്ടയുടെ ദേശീയ വിമാന കമ്പനിയായ എയർ മാൾട്ട നാളെ മുതൽ  കെഎം മാൾട്ട എയർലൈൻസ് എന്ന പേരിലേക്ക്. അമ്പതു  വർഷത്തോളം മാൾട്ടയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയർ മാൾട്ട യൂറോപ്യൻ യൂണിയന്റെ അപ്പ്രൂവൽ ലഭിക്കാത്തതിനെ തുടർന്നാണ് പുതിയ കമ്പനിയാക്കി മാറ്റുന്നത്. ഇതിന്റെ ഭാഗമായി കെഎം മാൾട്ട എയർലൈൻസ് നെതർലാൻഡ്സിന്റെ ദേശീയ വ്യോമകമ്പനിയായ കെഎൽഎമ്മുമായി കോഡ് ഷെയർ കരാറിൽ ഒപ്പുവച്ചു.

നാളെ മുതൽക്ക് ആരംഭിക്കുന്ന സമ്മർ ഷെഡ്യൂളുകൾക്ക് ഒപ്പമാണ് കെഎം മാൾട്ട എയർലൈൻസ് പറന്നു തുടങ്ങുന്നത്. കറ്റാനിയയിലേക്കാണ് ആദ്യ സർവീസ്.  ആംസ്റ്റർഡാം, ബെർലിൻ, ബ്രസൽസ്, കാറ്റാനിയ, ഡ്യൂസ്സെൽഡോർഫ്, ലണ്ടൻ ഗാറ്റ്വിക്ക്, ലണ്ടൻ ഹീത്രോ , ലിയോൺ, മാഡ്രിഡ്, മിലാൻ, മ്യൂണിച്ച് ,   പാരിസ്, പ്രാഗ്, റോം, വിയന്ന, സൂറിച്ച്, നഗരങ്ങളിലേക്ക് സമ്മർ ഷെഡ്യൂൾ സർവീസുകൾ ഉണ്ടാകും. ഒക്ടോബർ 26 നാണ് സമ്മർ ഷെഡ്യൂളുകൾ അവസാനിക്കുന്നത്.

കെഎൽഎമ്മുമായുള്ള  കോഡ് ഷെയർ കരാർ പ്രകാരം കെഎം മാൾട്ട എയർലൈൻസിന്റെ ആഴ്ചയിലെ 8 യാത്രകളിൽ കെഎൽഎം തങ്ങളുടെ കോഡ് സ്ഥാപിക്കും. ഇരു വിമാനക്കമ്പനികളുടെയും യാത്രികർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് തന്നെ ആഗോള ചെക്ക് ഇൻ നടത്താനും ലക്ഷ്യ സ്ഥാനത്ത് ബാഗേജ് ലഭിക്കാനും കോഡ് ഷെയറിങ് സഹായിക്കും. സർവീസ് ഇല്ലാത്ത വിമാനത്താവളങ്ങളിൽ വരെ കോഡ് ഷെയറിങ് പ്രകാരം ലഭിക്കുന്ന ബ്രാൻഡ് പ്രസൻസും പ്രധാനമാണ്.  ഈ  പങ്കാളിത്തം കെഎം മാൾട്ട എയർലൈൻസിന്റെ വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുക മാത്രമല്ല, യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റിയും യാത്രാ ഓപ്ഷനുകളും നൽകുകയും ചെയ്യുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button