കേരളം

അ​ഹ​മ്മ​ദാ​ബാ​ദ് ആ​കാ​ശ​ദു​ര​ന്തം; വി​മാ​ന​ത്തി​ൽ യുകെ മ​ല​യാ​ളി​ തി​രു​വ​ല്ല സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാറും

അ​ഹ​മ്മ​ദാ​ബാ​ദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണ് മരിച്ചവരില്‍ ഒരു മലയാളിയും. യുകെ മ​ല​യാ​ളി​ തി​രു​വ​ല്ല സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാ​റാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്ക് പോ​യ​എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.  ഗുരുതരമായി പരിക്കേറ്റ ഗോപകുമാരന്‍ നായര്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.

വിമാനത്തില്‍ 104 പുരുഷന്‍മാര്‍, 112 സ്ത്രീകള്‍, 12 കുട്ടികള്‍, രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ എന്നിവരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. സര്‍ര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button