അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധവും കലാപശ്രമവും; ആസൂത്രിതമെന്ന് സംശയം; രണ്ട് ട്രെയിനുകൾക്ക് തീയിട്ടു; 22 തീവണ്ടികൾ റദ്ദാക്കി
പട്ന: യുവാക്കള്‍ക്ക് തൊഴില്‍ നല്കാന് ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധവും അതിന്റെ മറവില്‍ നടക്കുന്ന കലാപശ്രമവും ആസൂത്രിതമെന്ന് സംശയം.
ബിഹാറില്‍ വ്യാപകമായി അഴിഞ്ഞാടുന്ന അക്രമികള്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ 22 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ബിഹാറിന് പുറമേ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിക്കെതിരെ വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗമാണ് ബിഹാറില്‍ കലാപത്തിന് ഇറങ്ങിയത്. സുരക്ഷാസേനയ്ക്ക് നേരെ ഇവര്‍ കല്ലെറിഞ്ഞു. ഭാബുവ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് അക്രമികള്‍ ട്രെയിനിന് തീവെച്ചത്. അഗ്നിപഥ് പദ്ധതി പ്രകാരം സുരക്ഷാസേനകളിലേക്ക് ്നാല് വര്‍ഷ റിക്രൂട്ട്മെന്റ് പോരെന്നും പഴയ രീതിയില്‍ റിക്രൂട്ട്മെന്റ് നടത്തണമെന്നുമുളള വിചിത്രമായ ആവശ്യമാണ് കലാപകാരികള്‍ ഉന്നയിക്കുന്നത്.
ബിഹാറിലെ കൈമൂര്‍ ചപ്രയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ അടിച്ച തകര്‍ത്ത ശേഷം തീ വെയ്ക്കുകയായിരുന്നു. ട്രെയിനിലെ ഓരോ ബോഗിയിലും കയറിയിറങ്ങി വലിയ കമ്ബുപയോഗിച്ച് അടിച്ചു തകര്‍ത്ത ശേഷമാണ് കലാപകാരികള്‍ തീവെച്ചത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ 22 ട്രെയിനുകള്‍ റദ്ദാക്കിയതായി ഈസ്റ്റ് റെയില്‍വേ അറിയിച്ചു. അഞ്ച് ട്രെയിനുകള്‍ റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ജഹാനാബാദ്, ബുക്സാര്‍, മുസാഫറാബാദ്, ഭോജ്പൂര്, സരണ്‍, മുംഗര്‍, നവാഡ, കൈമൂര്‍ എന്നിവിടങ്ങളിലാണ് അക്രമികള്‍ അഴിഞ്ഞാടുന്നത്. നവാഡ, ജെഹാനാബാദ്, ചപ്ര എന്നിവിടങ്ങളില്‍ തെരുവിലിറങ്ങിയ അക്രമികള്‍ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ച്
ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. രാജസ്ഥാന്, ഹരിയാന, യുപി, ഡല്‍ഹി എന്നിവിടങ്ങളിലും അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പദ്ധതിക്കെതിരെ യുവാക്കളെ ഇറക്കി വിട്ട് സര്‍ക്കാര്‍ വിരുദ്ധ കലാപത്തിനുളള ശ്രമമാണെന്ന് സംശയമുയരുന്നുണ്ട്. യുപിയും ഹരിയാനയും ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ അഗ്നിപഥ് പദ്ധതിയിലൂടെ സേവനമനുഷ്ടിക്കുന്നവര്‍ക്ക് പോലീസ് സേന ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പരിധിയിലുളള വിവിധ സേനാവിഭാഗങ്ങളില്‍ മുന്‍ഗണന ഉറപ്പുനല്‍കിയിട്ടുണ്ട്. പഠനം കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലിക്കായി കാത്തിരിക്കാതെ മികച്ച കരിയര്‍ കെട്ടിപ്പടുക്കാനുളള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.