2 വർഷത്തിനുശേഷം ബെത്‌ലഹേമിൽ പ്രതീക്ഷയുടെ നക്ഷത്രദീപങ്ങൾ തെളിഞ്ഞ് ക്രിസ്‌മസ്

വെസ്റ്റ് ബാങ്ക് : രണ്ട് വർഷത്തെ ഇടവേളയ്‌ക്കുശേഷം നക്ഷത്രദീപങ്ങൾ തെളിഞ്ഞ് ബെത്‌ലഹേം. ഇസ്രയേൽ– പലസ്‌തീൻ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ക്രിസ്‌മസ് ആരവങ്ങളിലേക്ക് മടങ്ങിയെത്തുകയാണ് ബെത്‌ലഹേം. ഇസ്രയേൽ കടന്നാക്രമണങ്ങളെത്തുടർന്ന് രണ്ട് വർഷമായി ക്രിസ്‌മസിന് ഇവിടെ കാര്യമായ ആഘോഷങ്ങളില്ല. ഇത്തവണ ബെത്‌ലഹേമിലെ മാൻജർ ചത്വരത്തിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്‌മസ് ട്രീകൾ ഉയർന്നു.
ഇസ്രയേൽ കടന്നാക്രമണത്തോടെ മേഖലയിലെ ജനങ്ങളുടെ ജീവിത മർഗങ്ങളും അടഞ്ഞു. തൊഴിലില്ലായ്‌മ നിരക്ക് 14ൽനിന്ന് 65 ശതമാനത്തിലേക്ക് കുതിച്ചതായി ബെത്‌ലഹേം മേയർ മഹർ നിക്കോള കനവാത്തി പറഞ്ഞു. തൊഴിൽതേടി നിരവധിപ്പേർ പലായനം ചെയ്‌തു. സംഘർഷം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും വെടിനിർത്തൽ കരാറിന്റെ പിൻബലത്തിൽ ബത്‌ലഹേം വീണ്ടും ഉണരുകയാണ്. അടഞ്ഞുകിടന്ന കടകളും സ്ഥാപനങ്ങളും തുറന്നുതുടങ്ങി.



