മാൾട്ടാ വാർത്തകൾ
പ്രതികൂല കാലാവസ്ഥ : ഗോസോ ഫാസ്റ്റ് ഫെറി സർവീസ് റദ്ദാക്കി

പ്രതികൂല കാലാവസ്ഥ മൂലം ഗോസോ ഫാസ്റ്റ് ഫെറി സർവീസ് റദ്ദാക്കി. ചൊവ്വാഴ്ച രാവിലെയുണ്ടായ പ്രതികൂല സാഹചര്യങ്ങൾ മൂലമാണ് മാൾട്ടയ്ക്കും ഗോസോയ്ക്കും ഇടയിലുള്ള ഷെഡ്യൂൾ ചെയ്ത ഫാസ്റ്റ് ഫെറി യാത്രകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതെന്ന് ഗോസോ ഹൈസ്പീഡ് അറിയിച്ചു.മജാറിൽ നിന്നുള്ള അവസാന യാത്ര രാവിലെ 10.45 ന് ആണെന്നും വല്ലെറ്റയിൽ നിന്നുള്ള അവസാന യാത്ര രാവിലെ 9.45 ന് പുറപ്പെട്ടുവെന്നും ഫാസ്റ്റ് ഫെറി ഓപ്പറേറ്റർ പറഞ്ഞു.