കേരളം

പ്ര​മു​ഖ ന​ട​നി​ൽ​നി​ന്ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ‘അമ്മ’ക്ക് ഇരട്ടത്താപ്പെന്ന് തി​ല​ക​ന്‍റെ മ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ൻ തി​ല​ക​ന്‍റെ മ​ക​ൾ സോ​ണി​യ തി​ല​ക​ൻ. പ്ര​മു​ഖ ന​ട​നി​ൽ​നി​ന്ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​താ​യാ​ണ് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്.ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഈ ​ന​ട​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തും. മോ​ൾ എ​ന്ന് വി​ളി​ച്ച് ത​ന്നെ ഇ​യാ​ൾ മു​റി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു. തു​ട​ർ​ന്ന് മോ​ശം അ​നു​ഭ​വ​മാ​ണ് ത​നി​ക്കു​ണ്ടാ​യത് . അച്ഛന്റെ മരണശേഷമാണ് അതുണ്ടായത്. തനിക്ക് മോശം അനുഭവമുണ്ടായെങ്കിൽ ഒരു പുതുമുഖത്തിന്റെ കാര്യം ആലോചിക്കാവുന്നതേയുള്ളൂ-സോ​ണി​യ പ​റ​ഞ്ഞു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് മു​ഴു​വ​ൻ പു​റ​ത്തു​വി​ട​ണം. ഇ​ര​ക​ൾ​ക്ക് നീ​തി കി​ട്ട​ണം. ഇ​തി​നാ​യി സ​ർ​ക്കാ​ർ നി​യ​മം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ക്ക് ഇരട്ടത്താപ്പാണ് ഉള്ളത്. സംഘടനയിലെ പുഴുക്കുത്തുകളെ പുറത്തുപറഞ്ഞ ആളായിരുന്നു തന്റെ അച്ഛൻ. ‘അമ്മ’ എന്നത് കോടാലിയാണെന്ന് പറഞ്ഞതിനാണ് അച്ഛനെതിരെ നടപടിയുണ്ടായത്. റിപ്പോർട്ടിൽ അമ്മയുടെ ജനറൽ സെക്രട്ടറി ഒന്നും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജവം എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കാണിക്കുന്നില്ലെന്നും അവർ ചോദിച്ചു. തിലകനെതിരെ ഉണ്ടായ സംഘടനയാണ് അമ്മ. പവർ ഗ്രൂപ്പിൽ ആരൊക്കെയുണ്ട് എന്നത് ഇപ്പോൾ പറയുന്നത് ഉചിതമാകില്ല. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടലുണ്ടാവണം. ഒരു നിയമം പാസാക്കി സർക്കാർ അതിന് വേണ്ട നടപടികൾ എടുക്കണം. ഇരകൾക്ക് നീതി കിട്ടണമെന്നും സോണിയ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button