കേരളം
നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ

കൊച്ചി : പരിപാടിക്കിടെ കുഴഞ്ഞു വീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. നിലവിൽ രാജേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലാണ് രാജേഷ് കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഴഞ്ഞു വീണതിനു പിന്നാലെ ഹൃദയാഘാതമുണ്ടായതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയാണെന്നും ചലച്ചിത്ര പ്രവർത്തകൻ പ്രതാപ് ജയലക്ഷ്മി ഫെയ്സ് ബുക്കിൽ കുറിച്ചു.