കേരളം

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ കലാസൃഷ്ടി രണ്ടംഗസംഘം കീറി നശിപ്പിച്ചു

കൊച്ചി : എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശനത്തിന് വെച്ച കലാസൃഷ്ടി കീറി നശിപ്പിച്ചു. നോർവീജിയൻ കലാകാരി ഹനാൻ ബെനാമറിൻ്റെ കലാസൃഷ്ടികളാണ് ഇന്നലെ രണ്ടംഗ സംഘം കീറി എറിഞ്ഞത്. കലാ സൃഷ്ടിയിൽ അശ്ലീല വാക്കുകൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

‘അപരവൽക്കരിക്കപ്പെട്ട ഭൂവിതാനങ്ങൾ’ എന്ന പേരിൽ ദർബാർ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ച കലാരചനകൾ ആണ് ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ അതിക്രമിച്ചു കയറിയ രണ്ടംഗസംഘം നശിപ്പിച്ചത്. നോർവീജിയൻ കലാകാരി ഹനാൻ ബനാമറിന്റെ ആറ് സൃഷ്ടികൾ മലയാളി കലാകാരൻ ഹോചിമിനും ഒപ്പം എത്തിയ മറ്റൊരാളും ചേർന്ന് കീറിയെറിഞ്ഞു. ഹനാന്റെ രചനകളിൽ അശ്ലീലമുണ്ടെന്നാരോപിച്ചാണ് അതിക്രമം. നോർവേയിലെ തീവ്ര വലത് സമൂഹത്തിൽ നിന്ന് നേരിട്ട അധിക്ഷേപ പ്രസ്താവനകളുടെ മലയാളം പരിഭാഷയാണ് കലാസൃഷ്ടിയിൽ ഉള്ളത്.

അശ്ലീല ഉള്ളടക്കം ഉണ്ടെന്ന് മുന്നറിയിപ്പോടെയാണ് പ്രദർശിപ്പിച്ചതെന്നും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട കലാകാരിയുടെ സൃഷ്ടികൾ സെൻസർ ചെയ്യാൻ സാധിക്കില്ലെന്നുമാണ് ലളിതകലാ അക്കാദമിയുടെ വാദം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് അക്കാദമി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button