കേരളം

56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം നാളെ

തി​രു​വ​ന​ന്ത​പു​രം : ഹി​മാ​ച​ലി​ല്‍ 56 വ​ര്‍​ഷം മു​മ്പു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ൻ തോ​മ​സ് ചെ​റി​യാ​ന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ്യോ​മ​സേ​നാ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്‌​ഗോ​പി, ആ​രോ​ഗ്യ​മ​ന്ത്രി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് എ​ന്നി​വ​രും മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ എ​ത്തി​യി​രു​ന്നു. നി​ല​വി​ൽ പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ലേ​ക്ക് മൃ​ത​ദേ​ഹം മാ​റ്റി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യ്ക്ക് സൈ​നി​ക അ​ക​മ്പ​ടി​യോ​ടെ ഇ​വി​ടെ​നി​ന്ന് മൃ​ത​ദേ​ഹം പാ​ങ്ങോ​ടേ​യ്ക്ക് കൊ​ണ്ടു​പോ​കും.12:15​ഓ​ടെ സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും.

1968ലാ​ണ് 102 സൈ​നി​ക​രു​മാ​യി ച​ണ്ഡി​ഗ​ഡി​ല്‍​നി​ന്നും ലേ​യി​ലേ​ക്ക് പോ​യ ഇ​ര​ട്ട എ​ന്‍​ജി​നു​ള്ള ട​ര്‍​ബോ പ്രൊ​പ്പ​ല്ല​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് എ​യ​ര്‍​ക്രാ​ഫ്റ്റ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് തോ​മ​സ് ചെ​റി​യാ​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

ഒ​മ്പ​ത് പേ​രു​ടെ മൃ​ത​ദേ​ഹം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​വ​രു​ടെ കൂ​ട്ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി കെ.​കെ. രാ​ജ​പ്പ​ൻ, റാ​ന്നി വ​യ​ല​ത്ത​ല സ്വ​ദേ​ശി എ.​എം. തോ​മ​സ് എ​ന്നി​വ​രും ഉ​ണ്ട്. 18ാം വ​യ​സി​ൽ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന തോ​മ​സ് ചെ​റി​യാ​ന് മരിക്കുന്പോൾ 21 വ​യ​സാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button