യൂറോപ്പിലെ ആയുർദൈർഘ്യം കൂടുതലുള്ള ജനത മാൾട്ടയിലേതെന്ന് യൂറോ സ്റ്റാറ്റ് സർവേ
യൂറോപ്പിലെ ആയുർദൈർഘ്യം കൂടുതലുള്ള ജനത മാൾട്ടയിലേതെന്ന് യൂറോ സ്റ്റാറ്റ് സർവേ. 2022ൽ നടന്ന സർവേ പ്രകാരം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മാൾട്ടയിലെ സ്ത്രീകളുടെ ആയുർ ദൈർഘ്യം (70.3 വയസ്സ്) ആണ്. ബൾഗേറിയ (68.9 വയസ്സ്), സ്ലോവേനിയ (68.5 വയസ്സ്) എന്നിവയാണ് തൊട്ടു പിന്നിൽ.
ഡെൻമാർക്കിലാണ് സ്ത്രീകൾക്ക് ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യം ഉള്ളത് (54.6 വർഷം). ലാത്വിയ (55.4 വർഷം), നെതർലാൻഡ്‌സ് (56.3 വർഷം) രാജ്യങ്ങളാണ് ഡെന്മാർക്കിനെക്കാൾ തൊട്ടുമുന്നിലുമുള്ളത്.പുരുഷന്മാരുടെ പട്ടികയിൽ മാൾട്ടയുടെ ആയുർദൈർഘ്യം (70.1) ആണ്. സ്വീഡൻ (67.5), ഇറ്റലി (67.1) എന്നീ രാജ്യങ്ങളാണ് മാൾട്ടക്ക് പിന്നിലുള്ളത്. ഏറ്റവും കുറവ് ലാത്വിയ (53.0 വർഷം), സ്ലൊവാക്യ (56.6 വർഷം), ഡെന്മാർക്ക് (57.1 വർഷം) എന്നി രാജ്യങ്ങളിലാണ്. 2022ൽ, ശരാശരി ആയുർദൈർഘ്യം 62.6 വർഷവും സ്ത്രീകൾക്ക് 62.8 വർഷവും പുരുഷന്മാർക്ക് 62.4 വർഷവുമായിരുന്നു. യൂറോപ്യൻ യൂണിയനിലെ സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരേക്കാൾ ശരാശരി 5.4 വർഷം കൂടുതലാണ് (77.9).