മാൾട്ടയിൽ വാടക കരാർ അറ്റസ്റ്റേഷൻ ഫോമുമായി ബന്ധപ്പെട്ട പുതിയ തീരുമാനം നിലവിൽ വന്നു .
മാൾട്ടയിൽ വാടക കരാർ അറ്റസ്റ്റേഷൻ ഫോമുമായി ബന്ധപ്പെട്ട പുതിയ തീരുമാനം നിലവിൽ വന്നു .
വാടക അറ്റസ്റ്റേഷൻ ഫോം സമർപ്പിക്കേണ്ടവർ ആരൊക്കെ ?
2024 സെപ്റ്റംബർ 23 തിങ്കളാഴ്ച മുതൽ പുതിയതും ഇപ്പോഴും വിദേശത്തുള്ളതുമായ അപേക്ഷകൾ, വിലാസം മാറ്റാനുള്ള അപേക്ഷകർ, എന്നീ വിഭാഗം അപേക്ഷകർ കൃത്യമായി പൂരിപ്പിച്ച പാട്ടക്കരാർ അറ്റസ്റ്റേഷൻ ഫോം സമർപ്പിക്കണം. ഇപ്പോഴും വിദേശത്തുള്ള അപേക്ഷകരുടെ കാര്യത്തിൽ, അവർ മാൾട്ടയിൽ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കിക്കഴിഞ്ഞാൽ ഈ ഫോം ഹാജരാക്കണം.
വാടക / ലീസ് ഉടമയുടെ ഒപ്പോടെയുള്ള അപേക്ഷയിൽ നിയമാനുസൃതം അനുമതിയുള്ള അഭിഭാഷകരോ, നോട്ടറിയോ, ലീഗൽ പ്രോസിക്യൂട്ടറോ സാക്ഷ്യപത്രം നൽകേണ്ടതുണ്ട്.
ഏതെങ്കിലും തരത്തിലുള്ള അപേക്ഷയിലൂടെ രജിസ്റ്റർ ചെയ്ത വിലാസം മാറ്റുന്ന റസിഡൻസ് പെർമിറ്റ് ഉടമകൾ അവരുടെ പുതിയ പാട്ടക്കരാർ, പുതിയ ഹൗസിംഗ് അപ്രൂവൽ ലെറ്റർ, ലീസ് എഗ്രിമെൻ്റ് അറ്റസ്റ്റേഷൻ ഫോറം എന്നിവ ഹാജരാക്കണം.
അറ്റസ്റ്റേഷൻ ആവിശ്യമില്ലാത്തവർ ആരൊക്കെ ?
രജിസ്റ്റർ ചെയ്ത താമസസ്ഥലം മാറ്റാതെ തന്നെ റെസിഡൻസ് പെർമിറ്റ് പുതുക്കുകയോ , ജോലി മാറുവാനോ ഉള്ള അപേക്ഷകർ പാട്ടക്കരാർ അറ്റസ്റ്റേഷൻ ഫോം സമർപ്പിക്കേണ്ടതില്ല.