കേരളം

വാര്‍ഷികാഘോഷം സംഘടിപ്പിച്ച് നോര്‍ക്ക

എന്‍ഐഎഫ്എല്‍ സാറ്റലൈറ്റ് സെന്ററുകള്‍ പരിഗണനയിൽ

തിരുവനന്തപുരം : രണ്ടാംവര്‍ഷത്തിലേയ്ക്ക് കടക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് നടന്നു. സാധാരണക്കാര്‍ക്കും വിദേശതൊഴില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായിച്ച നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് കൂടുതല്‍ സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറ‍ഞ്ഞു. വാര്‍ഷികം വീഡിയോസന്ദേശം വഴി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന് തിരുവനന്തപുരത്തും കോഴിക്കോടുമാണ് സെന്ററുകള്‍ ഉള്ളത്. തിരുവനന്തപുരത്തു നടന്ന വാർഷികാഘോഷ ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അധ്യക്ഷനായി. OET ചീഫ് കൊമേഴ്സ്യൽ ഓഫീസര്‍ ആദം ഫിലിപ്സ് മുഖ്യാതിഥിയായിരുന്നു. OET (CBLA) ഏഷ്യാ പെസഫിക് റീജിയണല്‍ ഡയറക്ടര്‍ ടോം കീനൻ മുഖ്യപ്രഭാഷണം നടത്തി.

norka

പി ശ്രീരാമകൃഷ്ണന്റെ ഉദ്ഘാടന പ്രസംഗം

നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സിഎംഡി അസ്സോയിയേറ്റ് പ്രൊഫസര്‍ അനില്‍ പി ജി, OET (CBLA) പ്രതിനിധികളായ പാർവ്വതി സുഗതൻ, പ്രകൃതി ദാസ്, എൻഐഎഫ്എൽ പ്രതിനിധികളായ ജുബി സുമി മാത്യു, സ്മിത ചന്ദ്രന്‍, അധ്യാപകര്‍, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

O.E.T, I.E.L.T.S (ഓണ്‍ലൈന്‍, ഓഫ് ലൈന്‍), ജര്‍മ്മന്‍ ഭാഷയില്‍ (C.E.F.R) എ 1, എ2, ബി1, ബി2 ലെവല്‍ വരെയുളള കോഴ്‌സുകളാണ് എൻഐഎഫ്എല്ലില്‍ നിന്നും ലഭ്യമാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button