മാൾട്ടയിലെ അടിയന്തര ഡീസൽ പവർ പ്ലാൻ്റ് പൂർണ സജ്‌ജമെന്ന് എനെമാൾട്ട
മാള്‍ട്ടയിലെ അടിയന്തര ഡീസല്‍ പവര്‍ പ്ലാന്റ് പൂര്‍ണ സജ്ജമെന്ന് എനെമാള്‍ട്ട എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ റയാന്‍ ഫാവ.60 മെഗാവാട്ട് ശേഷിയുള്ള ഡീസല്‍ ഉല്‍പാദന പ്ലാന്റിന്റെ നിര്‍മാണ ജോലികള്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. 37 മില്യണ്‍ യൂറോ ചെലവ് വരുന്ന പ്ലാന്റ്, മാള്‍ട്ടയെ യൂറോപ്യന്‍ പവര്‍ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ കടലിനടിയിലെ ഇന്റര്‍കണക്ടര്‍ പൂര്‍ത്തിയാകുന്നതുവരെ പ്രവര്‍ത്തനക്ഷമമായി തുടരും. 2026 അവസാനമോ 2027ന്റെ തുടക്കത്തിലോ ആകും ആ പദ്ധതി പൂര്‍ത്തിയാകുക.
താത്കാലിക പവര്‍ സ്റ്റേഷന്‍ നല്‍കാനുള്ള കരാര്‍ നേടിയ ബോണിസി ബ്രോസിന്റെ ഉടമസ്ഥതയിലുള്ള യുഎന്‍ഇസി ലിമിറ്റഡ്,ജൂലൈയോടെ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. ജൂലൈ അവസാനത്തോടെ യാണ് പ്ലാന്റ് മാള്‍ട്ടയിലെ ഫ്രീപോര്‍ട്ടില്‍ എത്തിയത് . 27 മാസത്തേക്ക് ഡെലിമാരയില്‍ സ്ഥാപിച്ചിട്ടുള്ള പ്ലാന്റ് പ്രവര്‍ത്തിപ്പിക്കണമെന്ന് യുഎന്‍ഇസിയുടെ കരാര്‍ വ്യവസ്ഥ ചെയ്യുന്നു. എനെമാള്‍ട്ട പാട്ടത്തിനെടുത്തതുപോലുള്ള ജനറേറ്ററുകള്‍ക്ക് മെഡിറ്ററേനിയനിലുടനീളം ഉയര്‍ന്ന ഡിമാന്‍ഡാണ് ഉള്ളത്. മാള്‍ട്ടയുടെ വൈദ്യുത
ഉപഭോഗ ആവശ്യം നിറവേറ്റാന്‍ ആവശ്യമായ ഊര്‍ജം ഇതിലൂടെ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് എനിമാള്‍ട്ടയുടെ അവകാശവാദം. മാള്‍ട്ടയുടെ പ്രാഥമിക പവര്‍ സ്രോതസ്സുകളിലൊന്ന് തകരാറിലായാല്‍, UNEC നടത്തുന്ന എമര്‍ജന്‍സി പവര്‍
പ്ലാന്റ് ഒരു താല്‍ക്കാലിക ഫാള്‍ബാക്ക് പരിഹാരമായി ഉദ്ദേശിച്ചുള്ളതാണ്.