മനുഷ്യക്കടത്തിലൂടെ വേശ്യാവൃത്തിക്കുള്ള ഇരകളെ കണ്ടെത്തുന്ന മാൾട്ടീസ് പൗരൻ അറസ്റ്റിൽ
റെയ്ഡില്‍ 11 പേരെ അറസ്റ്റ് ചെയ്തു
മനുഷ്യക്കടത്തിലൂടെ വേശ്യാവൃത്തിക്കുള്ള ഇരകളെ കണ്ടെത്തുന്ന മാള്‍ട്ടീസ് പൗരന്‍ അറസ്റ്റില്‍ . ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും സ്ത്രീകളെ മാള്‍ട്ടയിലെത്തിച്ച് വേശ്യാവൃത്തിയിലേക്ക് നയിക്കുന്ന സംഘത്തിലെ പ്രധാനിയായ ‘താല്‍-ബെറെറ്റ്’ എന്നറിയപ്പെടുന്ന 36 കാരനായ ലൂക്ക് ഫറൂജിയയാണ് അറസ്റ്റിലായത്. മുന്‍പും സമാനമായ കേസുകളില്‍ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ള വ്യക്തിയാണ് ഫറൂജിയ.
പൊലീസ് സേനയുടെ സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിലെ അംഗങ്ങളാണ് ഫറൂജിയയെ ഗുരിറയില്‍ വച്ച് അറസ്റ്റ് ചെയ്തത്. സെന്റ് പോള്‍സ് ബേ, സിസിവി, ഫ്ഗുറ, ഗുഡ്ജ, പാവോള, സെബുക്, സെന്‍ഗ്ലിയ എന്നിവിടങ്ങളില്‍ മറ്റ് റെയ്ഡുകള്‍ നടത്തി. റെയ്ഡില്‍ 11 പേരെ അറസ്റ്റ് ചെയ്തു. റൊമാനിയക്കാരായ ഒരു പുരുഷനും സ്ത്രീയും ഒഴികെ അറസ്റ്റിലായവരെല്ലാം മാള്‍ട്ടീസ് ആണ്.റെയ്ഡുകളില്‍, വിലകൂടിയ വാച്ചുകളും കാറുകളും കൂടാതെ പണവും പിടിച്ചെടുത്തിട്ടുണ്ട്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം, ലിംഗാധിഷ്ഠിത, ഗാര്‍ഹിക പീഡന വിഭാഗം, അസറ്റ് റിക്കവറി ബ്യൂറോ എന്നിവയുടെ സംയുക്ത ഓപറേഷനാണ് ഇന്നലെ നടന്നത്.