കേരളം

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാട്; മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും കാര്യങ്ങൾ വിശകലനം ചെയ്യാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ ജില്ലയിലെ ആശങ്കകളും സ്ഥിതിഗതികളും വിലയിരുത്താനാണ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ കലക്ട്രേറ്റിൽ പ്രത്യേക യോഗം ചേർന്നത്. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും തുടർനടപടികളും യോഗം ചർച്ച ചെയ്തു.ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്നും തമിഴ്നാടിന് വെള്ളമുറപ്പാക്കി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ജോസ് കെ.മാണി എം.പിയും ആവശ്യപ്പെട്ടു.

ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എം.പിമാർ പാർലമെൻറിലും ഉന്നയിച്ചിരുന്നു.ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button