ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വരുമാന അന്തരം മാൾട്ടയിൽ വർധിക്കുന്നതായി കെ.പി.എം.ജി പഠനം
2026 വരെ മാൾട്ടയുടെ തൊഴിലില്ലായ്മ നിരക്ക് 3.1% ആയി തുടരുമെന്ന് KPMG
മാള്‍ട്ടയിലെ പൗരന്മാര് തമ്മിലുള്ള വരുമാന അന്തരം വര്‍ധിക്കുന്നതായി കെ.പി.എം.ജി പഠനം. ഉയര്‍ന്ന വരുമാനക്കാരും താഴ്ന്ന വരുമാനക്കാരും തമ്മിലുള്ള അന്തരം യൂറോപ്പിലുടനീളം കുറയുമ്പോള്‍ മാള്‍ട്ട അടക്കമുള്ള അഞ്ചു രാജ്യങ്ങളില്‍ വരുമാന അസമത്വം മാറ്റമില്ലാതെ തുടരുന്നുവെന്നാണ് പഠനം. ഉയര്‍ന്ന വരുമാനക്കാരും പ്രതിമാസ ശമ്പളം കൊണ്ട് ജീവിക്കുന്നവരും തമ്മില്‍ വലിയ അന്തരമുള്ള യൂറോപ്പിലെ രാജ്യങ്ങള്‍ മാള്‍ട്ട, ബള്‍ഗേറിയ, ലിത്വാനിയ, ലാത്വിയ, പോര്‍ച്ചുഗല്‍ എന്നിവയാണ്.
ഓഡിറ്റ് സ്ഥാപനമായ കെപിഎംജി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകളുടെ വിശകലനം സൂചിപ്പിക്കുന്നത് മാള്‍ട്ടയുടെ വരുമാന അസമത്വം ഇപ്പോള്‍ 33% ല്‍ എത്തിയിരിക്കുന്നു എന്നാണ് . ഇത് EU നിരക്കായ 29.6% ന് മുകളിലാണ്.കഴിഞ്ഞ ദശകത്തില്‍ യൂറോപ്പിലുടനീളം വരുമാന അസമത്വം ക്രമാനുഗതമായി കുറയുമ്പോള്‍, 2019 മുതല്‍ മാള്‍ട്ടയില്‍ ഇത് ഉയരുകയാണ്.
പിന്നാക്കം നില്ക്കുന്ന അല്ലെങ്കില്‍ താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങള്‍ക്ക് അധിക വരുമാനം നല്കുന്ന രീതി ഇല്ലായിരുന്നുവെങ്കില്‍ വരുമാന അസമത്വം 44% ആയി കുതിച്ചുയരേണ്ടതാണ്. 306,500ലധികം ആളുകള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.6% കൂടുതലാണ് രാജ്യത്തെ തൊഴില്‍ ശക്തി.
തൊഴിലില്ലായ്മ നിരക്കില്‍ മാറ്റമുണ്ടാകില്ല
2026 വരെ മാള്‍ട്ടയുടെ തൊഴിലില്ലായ്മ നിരക്ക് 3.1% ആയി തുടരുമെന്ന് KPMG പ്രവചിക്കുന്നു.പണപ്പെരുപ്പം കുറഞ്ഞു, കുറയുന്നത് തുടരുമെന്ന്
പ്രതീക്ഷിക്കുന്നു.മാള്‍ട്ടയുടെ പണപ്പെരുപ്പ നിരക്ക് 2023 ലും 2024 ന്റെ തുടക്കത്തിലും യൂറോസോണ്‍ ശരാശരിയേക്കാള്‍ കൂടുതലായിരുന്നുവെങ്കിലും,
ഈ അടുത്ത മാസങ്ങളില്‍ ഇത് വിപരീതമായി കാണപ്പെടുന്നു.വിലക്കയറ്റം ഈ വര്‍ഷം 2.4 ശതമാനമായും 2026 ഓടെ 1.9 ശതമാനമായും കുറയുമെന്ന്
പ്രതീക്ഷിക്കുന്നു, കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 5.6 ശതമാനത്തിന്റെ പകുതിയില്‍ താഴെ.