സ്‌കിൽ പാസിനായി അപേക്ഷിക്കുന്ന ഇയു ഇതര തൊഴിലാളികൾക്ക് വേണ്ടത്ര നിലവാരമില്ലെന്ന് ഐടിഎസ് മേധാവി
സ്‌കില്‍ പാസിനായി അപേക്ഷിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര തൊഴിലാളികള്‍ക്ക് വേണ്ടത്ര നിലവാരമില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സ്റ്റഡീസിന്റെ മേധാവി.സ്‌കില്‍ കാര്‍ഡുകള്‍ നേടുന്നതിന് ആവശ്യമായ പരിശോധനകളില്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര തൊഴിലാളികളുടെ പ്രകടനം ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സ്റ്റഡീസിന്റെ മേധാവി
പിയറി ഫെനെക് പറഞ്ഞു. ഇത്തരം അപേക്ഷകരില്‍ പലരും കോഴ്‌സില്‍ പരാജയപ്പെടുന്നുവെന്ന് വെള്ളിയാഴ്ച പറഞ്ഞു. ടെസ്റ്റിന്റെ ഒന്നാം ഘട്ടം ചിലര്‍ വിജയിക്കുന്നുണ്ടെങ്കിലും രണ്ടാം ഘട്ടത്തില്‍ പരാജയപ്പെടുകയാണ് ,’ അദ്ദേഹം പറഞ്ഞു.EU ഇതര തൊഴിലാളികള്‍ക്ക് ടൂറിസം മേഖലയ്ക്കുള്ളില്‍ ജോലിക്ക് അപേക്ഷിക്കുന്ന 474 യൂറോയുടെ ചിലവ് വരുന്ന നൈപുണ്യ കാര്‍ഡുകള്‍ക്കുള്ള ടെസ്റ്റുകളെയാണ് ഫെനെക് പരാമര്‍ശിച്ചത് നിലവില്‍ മാള്‍ട്ടയില്‍ ജോലി ചെയ്യുന്ന അപേക്ഷകര്‍ കോഴ്‌സിന്റെ ആദ്യ ഘട്ടം ഇതിനകം പാസായതായി അദ്ദേഹം വ്യക്തമാക്കി.