അഴിമതി വർധിച്ചുവരുന്നു- മാൾട്ടീസ് ജനതയുടെ ആശങ്ക പങ്കുവെച്ച് യൂറോ ബാരോമീറ്റർ സർവേ
സമൂഹത്തില്‍ അഴിമതി വര്‍ധിച്ചുവരുന്നുവെന്ന മനോഭാവം മാള്‍ട്ടയില്‍ വര്‍ധിച്ചുവരുന്നതായി യൂറോ ബാരോമീറ്റര്‍ പഠനം. യൂറോപ്യന്‍ യൂണിയനിലെയും അതിലെ അംഗരാജ്യങ്ങളിലെയും അഴിമതിയോടുള്ള പൗരന്മാരുടെ മനോഭാവത്തെക്കുറിച്ചുള്ള 2024 യൂറോബാരോമീറ്റര്‍ സര്‍വേയില്‍ പങ്കെടുത്ത 95% മാള്‍ട്ടീസ് പൗരന്മാരും അഴിമതി വ്യാപകമാണെന്ന് കണക്കാക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലെ ശരാശരി ഇക്കാര്യത്തില്‍ 68% ആണ്. പോര്ച്ചുഗലിലിലെയും ഗ്രീസിലെയും ജനങ്ങളാണ് അഴിമതി വര്‍ദ്ധിക്കുന്നുവെന്ന ചിന്താഗതിയില്‍ മാള്‍ട്ടക്ക് മുന്നിലുള്ളത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ കൈക്കൂലി സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുവെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 73% പേരും പറഞ്ഞു, പൊതു ടെന്‍ഡറുകളും കെട്ടിട പെര്‍മിറ്റുകളും നല്കുന്നതില് ഉത്തരവാദിത്തമുള്ള
പ്രാദേശിക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അഴിമതി നടത്തുന്നതായി വിശ്വസിക്കുന്നത് ഏതാണ്ട് 50 ശതമാനത്തിലധികം പേരാണ്. എന്നാല്‍, കഴിഞ്ഞ 12 മാസമായി തങ്ങള്‍ ഒരു അഴിമതിക്കും സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് 90% ഉത്തരം നല്കി എന്നതാണ് കൗതുകകരമായ വസ്തുത.