ദേശീയം

ബിഹാറിന് പ്രത്യേക പദവിയില്ലെന്ന് കേന്ദ്രം, എൻ.ഡി.എ വിടില്ലെന്ന് ജെ.ഡി.യു

ന്യൂ​ഡ​ൽ​ഹി : ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം തള്ളി കേന്ദ്രസർക്കാർ. ബി​ഹാ​റി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി​യെ​ന്ന ആ​വ​ശ്യം പ​ഠി​ച്ച മ​ന്ത്രി​ത​ല സം​ഘം 2012 മാ​ർ​ച്ച് 30ന് ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ത് മു​ൻ നി​ർ​ത്തി​യാ​ണ് ഇ​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും വ്യ​വ​സാ​യ​വ​ത്ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ബി​ഹാ​റി​നും മ​റ്റ് പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പ​ദ​വി ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് പ​ദ്ധ​തി​യു​ണ്ടോ​യെ​ന്ന് ബി​ഹാ​റി​ലെ നി​ന്നു​ള്ള ജെ​ഡി​യു എം​പി രാം​പ്രി​ത് മ​ണ്ഡ​ൽ ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബി​ഹാ​റി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്ന് രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ൽ ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ചൗ​ധ​രി പ​റ​ഞ്ഞു. ഇ​തോ​ടെ നി​തീ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍​ജെ​ഡി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. ബി​ഹാ​റി​നു പ്ര​ത്യേ​ക പ​ദ​വി നേ​ടി​യെ​ടു​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ എ​ൻ​ഡി​എ വി​ടി​ല്ലെ​ന്നും ജെ​ഡി​യു നേ​തൃ​ത്വം. പ്ര​ത്യേ​ക പ​ദ​വി​ക്കാ​യി സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ടെ​ങ്കി​ൽ സം​സ്ഥാ​ന​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജെ​ഡി​യു ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button