ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ നോമിനി , ജെഡി വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി
വാഷിംഗ്ടൺ : ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ നോമിനിയായി പ്രഖ്യാപിച്ചു. ഇന്നലെ വിസ്കോൺസിനിലെ മിൽവോക്കീ നഗരത്തിൽ . നടന്ന നാഷണൽ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒഹായോയിൽ നിന്നുള്ള ജെ.ജി. വാൻസിനെയും പ്രഖ്യാപിച്ചു. ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ . സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയം എന്നിവരെ പിന്തള്ളിയാണ് ജെ.ഡി. വാൻസിനെ തിരഞ്ഞെടുത്തത്. നവംബർ 5നാണ് തിരഞ്ഞെടുപ്പ്.
കഴിഞ്ഞ ദിവസം വെടിവയ്പിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയിൽ വെള്ള നിറത്തിലെ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്. പരിക്ക് ഗുരുതരമല്ല. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങി പാർട്ടിയുടെ മുൻനിര നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ വ്യാഴാഴ്ച അവസാനിക്കും.