രാജ്യത്തെത്തിയത് 3.5 ലക്ഷം വിനോദസഞ്ചാരികൾ, മെയ് മാസത്തിൽ അത്യുജ്വല നേട്ടം കുറിച്ച് മാൾട്ട ടൂറിസം
മാള്‍ട്ടയുടെ ടൂറിസം മേഖല മെയ് മാസത്തില്‍ അത്യുജ്വല നേട്ടമുണ്ടാക്കിയതായി കണക്കുകള്‍. 351,839 പേരാണ് മെയില്‍ മാള്‍ട്ടയിലേക്ക് എത്തിയത്. 2023 മായി താരതമ്യപ്പെടുത്തുമ്പോള്‍ 23.5 ശതമാനം വര്‍ധനയാണ് സഞ്ചാരികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.
മൊത്തം വിനോദസഞ്ചാര ചെലവ് 310.7 മില്യണ്‍ യൂറോ കവിഞ്ഞു 2023 ലെ ഇതേ മാസത്തേക്കാള്‍ 30.6 ശതമാനം വര്‍ദ്ധനവ്.ഇവരില്‍ 318,366 പേര് വിനോദ സഞ്ചാരത്തിനും 23,243 പേര് ബിസിനസ്സിസ് ആവശ്യങ്ങള്‍ക്കുമാണ് മാള്‍ട്ടയില്‍ എത്തിയത്. ബ്രിട്ടീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച് നിവാസികളാണ് ടൂറിസ്റ്റുകളുടെ 46.2 ശതമാനവും . ടൂറിസ്റ്റുകളുടെ വലിയ പങ്ക് (38.4 ശതമാനം) 25 നും 44 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു, 45 നും 64 നും ഇടയില്‍ പ്രായമുള്ളവരാണ്
(32.1 ശതമാനം) രണ്ടാമത്.
2023 മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാള്‍ട്ടയില്‍ ടൂറിസ്റ്റുകള്‍ ചെലവഴിച്ച രാത്രികള്‍ 20.8 ശതമാനം വര്‍ദ്ധിച്ചു, ഇത് രണ്ട് മില്യണ്‍
രാത്രികളെ മറികടന്നു എന്നാണു കണക്ക്. അതിഥി രാത്രികളുടെ ഏറ്റവും വലിയ പങ്ക് (88.9 ശതമാനം) വാടകറൂമുകള് തേടി.ഇന്‍ബൗണ്ട് ടൂറിസ്റ്റുകള്‍ മാള്‍ട്ടയില്‍ ശരാശരി ചെലവഴിച്ചത് 5.8 രാത്രികളാണ്. ഒരു രാത്രിയുടെ ശരാശരി ചെലവ് €153.3 ആണ് എന്നത് കണക്കിലെടുക്കുമ്പോള്‍ മെയില്‍ മാള്‍ട്ട ടൂറിസം മെച്ചപ്പെട്ട നേട്ടം കൊയ്തുവെന്ന് കാണാം.