കേരളം

കലയുടെ തിരോധാനത്തിലെ രഹസ്യം നീക്കിയത് ഊമക്കത്ത്, അമ്പലപ്പുഴ പൊലീസ് പിന്തുടരുന്നത് 15 വർഷം മുൻപുള്ള കേസ്

ആലപ്പുഴ: മാന്നാറിൽ 15  വർഷങ്ങൾക്ക് മുൻപ് കാണാതായ കലയെ കൊന്നുകുഴിച്ചുമൂടിയെന്ന വിവരം പൊലീസിന് ലഭിച്ചത് ഊമക്കത്തിലൂടെ. പ്രതികളിൽ ആരോ ഒരാൾ മദ്യപിച്ച് വെളിപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നൽകുന്ന സൂചന. അമ്പലപ്പുഴ പൊലീസിന് ഊമക്കത്ത് അയച്ചത് ഇവരിൽ ആരോ ഒരാളാകാമെന്നും സംശയമുണ്ട്.

15 വർഷം മുൻപ് കലയെ കാണാനില്ലെന്ന് ഭർത്താവ് അജിത് കുമാറാണ് പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ, അന്വേഷണം നടത്തിയിട്ടും കാര്യമായ ഫലമൊന്നുമുണ്ടായില്ല. പിന്നീട്, കേസ് അവസാനിപ്പിക്കുകയായിരുന്നു. വീണ്ടും വിവാഹിതനായ അനിൽ ഇപ്പോൾ ഇസ്രായേലിലാണ്.പഴയ വീട് പുതുക്കി പണിതിട്ടും സമീപത്തുണ്ടായ ശുചിമുറി ഇയാൾ പൊളിച്ചുമാറ്റിയിരുന്നില്ല. വിവരം തിരക്കിയവരോട് വാസ്‌തുപ്രശ്‌നം കാരണമെന്നായിരുന്നു മറുപടി. കലക്കും അജിത്തിനും ഒരു മകനുമുണ്ട്.കലയുടെ മാതാപിതാക്കൾ നേരത്തെ തന്നെ മരിച്ചിരുന്നു. രണ്ട് സഹോദരങ്ങളുണ്ട്. ഇവർ കലയുടെ തിരോധാനത്തിൽ അന്വേഷണവുമായി മുന്നോട്ടുപോയിരുന്നില്ല. ഇതിനിടെയാണ് കലയെ കൊന്നുകുഴിച്ചുമൂടിയെന്ന നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.

രഹസ്യാന്വേഷണത്തിനൊടുവിൽ കലയുടെ ഭർത്താവിന്റെ ബന്ധുക്കളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. മാന്നാർ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ കൊന്നുകുഴിച്ചുമൂടിയതായാണ് സൂചന. പൊലീസ് വീട്ടിലെത്തി സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇസ്രായേലിലുള്ള കലയുടെ ഭർത്താവായ അജിത്തിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. നാട്ടില്‍ കെട്ടിട നിര്‍മാണ കരാറുകാരനായിരുന്ന അനിൽ രണ്ടുമാസം മുൻപാണ് ഇസ്രായേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button