325 യാത്രക്കാരുമായി പോയ എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 40 ലധികം പേർക്ക് പരിക്ക്
മാഡ്രിഡ്: വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്കേൽക്കുകയായിരുന്നു. വിമാനം ബ്രസീലിൽ അടിയന്തരമായി ലാൻഡിങ് ചെയ്തതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് എയർലൈൻ അറിയിച്ചു.വിമാനത്തിൽ 325 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റിയെന്ന് ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ നോർട്ടെ സ്റ്റേറ്റ് ഹെൽത്ത് സെക്രട്ടേറിയറ്റ് എഎഫ്പിയോട് പറഞ്ഞു. പലർക്കും നിസാരമായ പരിക്കുകളാണുള്ളത്. എന്നാൽ 11 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
Air Europa Boeing 787-9 (EC-MTI, built 2018) safely diverted to Natal-Intl AP(SBSG), Brazil after flight #UX45 from Madrid to Montevideo, Uruguay encountered severe turbulence during cruise flight at 36000 ft. leaving at least 30 persons injured and aircraft interior damaged.… pic.twitter.com/d51i9HFRJu
— JACDEC (@JacdecNew) July 1, 2024

മേയിൽ സിംഗപ്പൂർ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെത്തുടർന്ന് ഒരു യാത്രക്കാരൻ മരിച്ചിരുന്നു. അപകടത്തെത്തുടർന്ന് ലണ്ടനിൽ നിന്നുള്ള വിമാനം ബാങ്കോക്കിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു. അപകടത്തിൽ മറ്റ് നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും തലയോട്ടി, തലച്ചോറ്, നട്ടെല്ല് എന്നിവയ്ക്ക് പരിക്കേറ്റിരുന്നു.