ദേശീയം

റായ്ബറേലി നിലനിർത്താൻ രാഹുൽഗാന്ധി, വയനാട്ടിൽ പ്രിയങ്കാഗാന്ധി മത്സരിക്കും

ന്യൂഡൽഹി: റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും.

വ​ട​ക്കേ ഇ​ന്ത്യ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ രാ​ഹു​ൽ വ​യ​നാ​ട് ഒ​ഴി​യു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.​ യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യാ ഗാ​ന്ധി, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റിമാരായ കെ.​സി.​വേ​ണു​ഗോ​പാ​ൽ, പ്രിയങ്ക ഗാന്ധി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ദി​രാ ഗാ​ന്ധി​യും പി​ന്നീ​ട് സോ​ണി​യാ ഗാ​ന്ധി​യും വി​ജ​യി​ച്ച റാ​യ്ബ​റേ​ലി മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ രാ​ഹു​ൽ 3.9 ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് നേ​ടി​യ​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി ദി​നേ​ശ് പ്ര​താ​പ് സിം​ഗി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

വ​യ​നാ​ട്ടി​ൽ 3.64 ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​ൽ​ഡി​എ​ഫി​ലെ ആ​നി​രാ​ജ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ഹു​ലി​ന് വ​യ​നാ​ട്ടി​ല്‍ തു​ട​രാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.രാ​ഹു​ല്‍ ഒ​ഴി​യു​ക​യാ​ണെ​ങ്കി​ല്‍ പ്രി​യ​ങ്ക​യെ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button